തിരുവനന്തപുരം : നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കേരള പൊലീസിന്റെ നായ കല്യാണി (നിഷ) വിടവാങ്ങി.
ഞായർ രാത്രി 9.30ന് പേരൂർക്കട മൃഗാശുപത്രിയിലായിരുന്നു അന്ത്യം. വയറിലെ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. തിരുവനന്തപുരം സിറ്റി കെ9 സ്‌ക്വാഡിലായിരുന്നു കല്യാണിയുടെ സേവനം.എട്ടുവയസ്സും എട്ടുമാസവുമുള്ള കല്യാണി 2015ലാണ് സേനയുടെ ഭാഗമായത്. സ്‌ഫോടകവസ്‌തു പരിശോധനയിൽ വിദഗ്‌ധയായിരുന്നു. ആ വർഷം പരിശീലനം പൂർത്തിയാക്കിയ 19 നായകളിൽ ഒന്നാമതായിരുന്നു.
ഐഎസ്ആർഒ, വിഎസ്എസ്‌സി തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ മോക്ഡ്രില്ലുകളിൽ പങ്കെടുക്കുകയും നിരവധി ബഹുമതികൾ നേടുകയും ചെയ്‌തിട്ടുണ്ട്. വിരമിക്കാൻ നാളുകൾമാത്രം ശേഷിക്കെയായിരുന്നു മരണം.
സംസ്ഥാന പൊലീസ് മേധാവിയുടെ 2021ലെ എക്‌സലൻസ് പുരസ്‌കാരവും ലഭിച്ചിരുന്നു. തുമ്പയിലും മെഡിക്കൽ കോളേജിലും ബോംബ് കണ്ടെത്തിയതിന് ബെസ്റ്റ് എക്‌സലൻസ് പുരസ്‌കാരവും നേടി. പൊലീസ് ആസ്ഥാനത്ത് ഗാർഡ്ഓഫ് ഓണർ നൽകി സംസ്‌കാരം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.