പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ 2.450 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കളിപ്പാട്ട കച്ചവടം നടത്തുന്ന യുവാവ് താമസിക്കുന്ന വാടകവീട്ടിൽനിന്നാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.
സംഭവത്തിൽ വലഞ്ചുഴി സ്വദേശി തൈക്കൂട്ടത്തിൽ നസീബിനെതിരെ (30) എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.തിങ്കളാഴ്ച രാത്രി 8.30-ന് പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് മൂന്ന് പൊതികളിലായി കഞ്ചാവ് കിട്ടിയത്.നസീബിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. ഉത്സവപ്പറമ്പുകളിൽ കളിപ്പാട്ട കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.