തിരുവല്ല : ടെക്നോളജിയുടെ മാറ്റം സമൂഹത്തെ അപ്പാടെ മാറ്റിമറിക്കുന്നുവെന്ന് ആന്റോ ആന്റണി എം പി.
പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്രോത്സവം തിരുവല്ല എസ് സി എസ് എച് എസ് എസ് ൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാണാതെ പഠിച്ച പരീക്ഷ എഴുതുന്ന ശൈലി മാറി ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം നടത്തുമ്പോൾ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം മേളകൾക്ക് കഴിയും.
ലോകത്ത് സാമ്പത്തിക ആധിപത്യത്തിന് വേണ്ടിയുള്ള യുദ്ധങ്ങളാണ് ഇന്ന് നടക്കുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തെ മികവുകൾ ഉള്ള രാജ്യങ്ങൾക്ക് മാത്രമേ ഇത്തരം നേട്ടങ്ങൾ നേടാൻ കഴിയു. ലോകത്തെമ്പാടും ഈ നേട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് പുതിയ തലമുറയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മാത്യു റ്റി തോമസ് എം എൽ എ അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ജിജി വട്ടശ്ശേരിൽ, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രാജു. വി, സജി അലക്സാണ്ടർ, ഹരികുമാർ കെ, സുശീൽ കുമാർ പി ആർ, കിഷോർ കുമാർ, സ്മിജു ജേക്കബ്, വർഗീസ് ജോസഫ്, ബിജു എസ്, പ്രിൻസിപ്പൽ ജോൺ കെ തോമസ്,
പ്രധാന അധ്യാപിക മേരി കെ ജോൺ എന്നിവർ പ്രസംഗിച്ചു തിരുവല്ല എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രമേളയും, എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്രമേളയും, തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ
തിരുമൂലവിലാസം യുപി സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിപരിചയമേളയും, ഇരുവള്ളി പ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്രമേളയും ആണ് ഇന്ന് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.