പാലാ മൂന്നിലവിൽ വൻ തീപിടുത്തം ബെഡ് നിർമ്മാണ കമ്പനി പൂർണ്ണമായി കത്തിനശിച്ചു' അതിഥി തൊഴിലാളികൾ പടക്കം പൊട്ടിച്ചത് തീപിടുത്തതിന് കാരണമായെന്ന് പ്രാഥമിക നിഗമനം

ദിലീപ് മൂന്നിലവ് ✍️✍️

പാലാ :മൂന്നിലവ് പഞ്ചായത്തിൽ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന ബെഡ്നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം.

ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് തീപിടുത്തം ഉണ്ടായത് അപകടത്തെ തുടർന്നു കമ്പനി പൂർണ്ണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കമ്പനി അധികൃതർ അറിയിച്ചു.

മൂന്നിലവ് പഞ്ചായത്ത് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി അന്ന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം കൂടിയാണ് കത്തി നശിച്ചത്.

ദീപാവലിയെ തുടർന്ന് തൊഴിലാളികൾ പടക്കം പൊട്ടിച്ചതാണ് തീപിടുത്തത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നതായി ഫയർഫോഴ്സ് വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെ തുടർന്നു പാലാ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. സമീപത്തായി പാർക്കു ചെയ്തിരുന്ന വാഹനവും കത്തി നശിച്ചതായി സമീപ ഉദ്യോഗസ്ഥർ അറിയിച്ചു.

പരിശോധനകൾക്ക് ശേഷം തീപിടുത്തതിന്റെ കരണം വ്യക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !