യുകെ: ലണ്ടനില്‍ പലസ്തീന് അനുകൂല മാര്‍ച്ചില്‍ മൂന്ന് ലക്ഷത്തോളം പേര് പങ്കെടുത്തു. ഹമാസ് അനുകൂലികളും തീവ്രവലത് പക്ഷ ഗ്രൂപ്പുകളും തങ്ങളുടെ മാര്‍ച്ചുകള്‍ക്കിടെ ആക്രണോത്സുകരായി പരസ്പരം ഏറ്റ് മുട്ടി.
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പലസ്തീന് അനുകൂലികള്‍ നടത്തിയ മാര്‍ച്ചില്‍ ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേരായിരുന്നു അണിനിരന്നിരുന്നത്. ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയില്‍ നടന്ന ഏറ്റവും വലിയ പലസ്തീന് അനുകൂല റാലിയായിരുന്നു ശനിയാഴ്ച ലണ്ടനില്‍ നടന്നത്.
ഇവരില്‍ മിക്കവരും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലായിരിക്കുന്നതെന്നും പോലീസ് പറയുന്നു. ലണ്ടനിലെ സെനൊടാഫിലും ചൈന ടൗണിലും കടുത്ത ഏറ്റുമുട്ടലുകള്‍ അരങ്ങേറി.
ഹമാസ് അനുകൂലികളും തീവ്രവലത് പക്ഷ ഗ്രൂപ്പുകളും തമ്മില്‍ ഏറ്റ് മുട്ടിയത് പോലുള്ള ആക്രമണസംഭവങ്ങളെ ഒരിക്കലും സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് സുനക് പ്രതികരിച്ചിരിക്കുന്നത്.
Fights between right-wing protestors and police have broken out in areas surrounding the Cenotaph ahead of the pro-Palestinian march in Central London.
— Metro (@MetroUK) November 11, 2023
Around 2,000 protesters were caught in a tussle with police just before the undisturbed two-minute silence of Armistice Day. pic.twitter.com/dXRFbuW9YU
ഇത്തരത്തിലുളള എല്ലാ കുറ്റകൃത്യങ്ങളെയും നിയമങ്ങള്‍ ഉപയോഗിച്ച് ശക്തമായി നേരിടുമെന്ന താക്കീതും സുനക് എക്സിലൂടെ പങ്ക് വച്ചു. ഇത്തരം മാര്‍ച്ചുകളെ തുടര്‍ന്ന് രാജ്യത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ കടുത്ത സ്പര്‍ധയാണ് ഉയര്‍ന്ന് വന്നിരിക്കുന്നതെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറായ മാറ്റ് ട്വിസ്റ്റ് മുന്നറിയിപ്പേകുന്നു.
യുകെയിലെ 103 വര്‍ഷം പഴക്കമുളള യുദ്ധ സ്മാരകമായ സെനൊടാഫ് സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാള്‍ പരിസരത്തേക്ക് സെന്റ് ജോര്‍ജ് പതാകയും പിടിച്ച് മാര്‍ച്ച് ചെയ്തവരെ പോലീസ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് രാവിലെ ആദ്യ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തീവ്രവലത് പക്ഷ വാദികളില്‍ നിന്ന് പോലീസിന് നേരെ കടുത്ത ആക്രമണങ്ങളാണ് നടന്നത്.
ആര്‍മിസ്റ്റിസ് ഡേയോട് അനുബന്ധിച്ച് സെനൊടാഫില് രണ്ട് മിനുറ്റ് മൗനമാചരിച്ച് കൊണ്ടുള്ള പരിപാടികള്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടത്.
പലസ്തീന് അനുകൂല മാര്‍ച്ച് നടത്തുന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച തീവ്ര വലത് പക്ഷ ഗ്രൂപ്പില്‍ പെട്ട 80ല്‍ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്താണ് കൂടുതല്‍ സംഘര്ഷമില്ലാതാക്കിയത്.
ആക്രമണോത്സുകമായ ആയുധങ്ങള്‍ കൈവശം വച്ചതിന് മറ്റ് പത്ത് പേരും അറസ്റ്റിലായിട്ടുണ്ട്. ലണ്ടന്‍ ഹൈഡ് പാര്‍ക്കില്‍ നിന്ന് ആരംഭിച്ച പലസ്തീന് അനുകൂല മാര്‍ച്ചില്‍ ഗാസയില്‍ വെടി നിര്‍ത്തുക, സ്വതന്ത്ര പലസ്തീന് അനുവദിക്കുക തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. പലസ്തീന് സോളിഡാരിറ്റി കാംപയിന് സംഘടിപ്പിച്ച മാര്‍ച്ചില്‍ എട്ട് ലക്ഷത്തോളം പേര് പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.എന്നാല്‍ മൂന്ന് ലക്ഷം പേരെ എത്തിയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. ഇന്നലത്തെ മാര്‍ച്ചുകളില്‍ കടുത്ത ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആയിരത്തിലധികം പോലീസുകാരാണ് തെരുവുകളിലിറങ്ങിയിരുന്നത്.
യുകെയില്‍ സമീപവാരങ്ങളിലായി പലസ്തീന് അനുകൂല മാര്‍ച്ചുകള്‍ ശക്തിപ്രാപിച്ച് വരുന്നത് കടുത്ത ആശങ്കകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
Their evil is unmatched! #FreePalenstine London 800,000+ people! 2nd biggest march in the history the UK! pic.twitter.com/M9OnPbavDu
— Sir Chilliebean (@Chilliebeanz) November 11, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.