ഓമല്ലൂര്‍: വീടിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതില്‍ മനംനൊന്ത് ലോട്ടറി കച്ചവടക്കാരന് ആത്മഹത്യ ചെയ്തു.
പത്തനംതിട്ട ഓമല്ലൂര്‍ പറയനാലി ബിജുഭവനത്തില്‍ ഗോപി (70) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിനു സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ജീവിതത്തില്‍ പരാജയപ്പെട്ടവന് ജീവിക്കാന്‍ ഒരവകാശവുമില്ലെന്നും അതുകൊണ്ട് ഞാന്‍ പോകുന്നുവെന്നും എഴുതിയിട്ടുണ്ട്. വീടിന്റെ പണി എങ്ങുമെത്തിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും കത്തിലുണ്ട്.ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. ബന്ധുവിന്റെ വീട്ടില്‍നിന്ന് ഗോപി സ്ഥിരമായി പാല് വാങ്ങുമായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നില്ല. തുടര്‍ന്ന് ബന്ധു നടത്തിയ തിരച്ചിലിലാണ് ഗോപിയുടെ വീടിന് സമീപത്തെ റോഡില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കന്നാസ്, ലൈറ്റര്‍, ഒരു പ്ലാസ്റ്റിക് കവറില്‍ ടോര്‍ച്ച്, ലോട്ടറി ടിക്കറ്റ് എന്നിവയും കണ്ടെടുത്തു.മൃതദേഹം കിടന്ന റോഡിന് തൊട്ടുതാഴെയാണ് ഗോപി ഒറ്റയ്ക്ക് താമസിച്ചിരുന്നത്.
വീട് തുറന്നിട്ടനിലയിലായിരുന്നു. ഭാര്യയും മകളും പത്തനംതിട്ട അഴൂരിലെ വാടകവീട്ടിലാണ് താമസം. എലന്തൂര്‍-പത്തനംതിട്ട റോഡില്‍ പുന്നലത്തുപടിയില്‍ പെട്ടിക്കട നടത്തിവരുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ലീലയാണ് ഗോപിയുടെ ഭാര്യ. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: സനല്‍, യശോദ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.