തൊടുപുഴ: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വനിതാ സമ്മേളനം നടത്തി.
സംസ്ഥാന വനിതാ കൺവീനറും എഐബിഇഎ കേന്ദ്ര കമ്മിറ്റി അംഗവും എകെബിഇഎഫ് വൈസ് പ്രസിഡൻ്റുമായ പിഎം അംബുജം സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബാങ്കുകളിൽ നിലവിലുള്ള രണ്ട് ലക്ഷം ഒഴിവുകൾ നികത്തുക, കരാർ തൊഴിൽ സമ്പ്രദായം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ രാജ്യ വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികൾ വിജയമാക്കണമെന്നും ഈ വിഷയം പൊതു സമൂഹത്തിലേക്ക് എത്തിക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അംബുജം വ്യക്തമാക്കി.എഐബിഇഎ ജില്ലാ വൈസ് ചെയർപേഴ്‌സൺ രഞ്ജിത കെ കെ അധ്യക്ഷത വഹിച്ചു. ബാങ്ക് ജോലി സ്ഥലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും സമ്മേളനം ചർച്ച ചെയ്തു. എഐ ബിഇഎ ജില്ലാ ചെയർമാൻ എബിൻ ജോസ്, എഐബിഇഎ ജില്ലാ സെക്രട്ടറി നഹാസ് പി സലിം ,
എംകെ ലീലാമ്മ, പുതിയ ജില്ലാ കൺവീനർ ധനുഷ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചെയർപേഴ്സണായി രഞ്ജിത കെ.കെ(ഫെഡറൽ ബാങ്ക്)യും വൈസ് ചെയർപേഴ്സൺമാരായി സെലീന പികെ (കേരള ബാങ്ക്)യും, സാലി കെസി(ബാങ്ക് ഓഫ് ഇന്ത്യ) യെയും കൺവീനറായി ധനുഷ ദാമോദരനേയും(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) തെരഞ്ഞെടുക്കപ്പെട്ടു.കമ്മിറ്റി അംഗങ്ങളായി ആതിര വിജയൻ(യുകോ ബാങ്ക്) ,
ദീപ്തി സി (കരൂർ വൈശ്യ ബാങ്ക്),ബിസ്മി സുലൈമാൻ (പഞ്ചാബ് നാഷണൽ ബാങ്ക്), ആൻ മേരി ജോസഫ് (കാനറ ബാങ്ക്),അജിനി ചന്ദ്രൻ (ഇന്ത്യൻ ബാങ്ക്) ,മൗലി ബിജു (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ),സ്വരൂപ കെ എൻ (ബാങ്ക് ഓഫ് ബറോഡ) ,ഷംന കബീർ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ),
ശ്രീലക്ഷ്മി വി നായർ (ഫെഡറൽ ബാങ്ക്) എന്നിവരെയാണ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.സമ്മേളനത്തിനോടനുബന്ധിച്ച് ജീവിതശൈലി രോഗങ്ങളെ കുറിച്ച് തൊടുപുഴയിലെ സ്മിത ഹോസ്പിറ്റലിലെ ഡോ. പി ശോഭ പഠന ക്ലാസ് നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.