കോട്ടയം :ഏതൊരുമലയാളിക്കും പ്രത്യേകിച്ച് ഉഴവൂരിന് എക്കാലവും അഭിമാനമായ ഡോ. കെ.ആർ നാരായണന്റെ സ്മരണ നിലനിർത്തുന്നതിനായി ഉഴവൂർ ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറി 2023 നവംബർ എട്ടിന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി അഖിലകേരള അടിസ്ഥാനത്തിൽ ഒരു പ്രസംഗമത്സരം നടത്തുന്നു.
ഹൈസ്‌കൂൾ അധ്യാപകരായവർ നിങ്ങളുടെ സ്‌കൂളിൽ നിന്നും ഏറ്റവും മികച്ച ഒരു വിദ്യാർത്ഥിയെ മത്സരത്തിൽ പങ്കെടുപ്പിക്കണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തി മക്കളെ പങ്കെടുപ്പിക്കണം.പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഇക്കാര്യം നിങ്ങളുടെ സേവനമേഖലയിലെ സ്‌കൂളുകളിൽ അറിയിച്ച് വിദ്യാർത്ഥികൾക്ക് അവസരം ഉറപ്പാക്കി ഡോ. കെ.ആർ നാരായണനോടും ഉഴവൂർ ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറിയുടെ പ്രവർത്തനങ്ങളോടും പിന്തുണ അറിയിക്കുമല്ലോ.
ആദ്യമൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപയുടെ കാഷ് അവാർഡും മുൻ അധ്യാപക ശ്രീമതി സലോമി പള്ളിക്കുന്നേൽസ്മാരക ട്രോഫിയും നൽകും.
രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9447901825, 9496720644
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.