പള്ളിയുടെ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് പേര് ഒഴിവാക്കിയതിനെച്ചൊല്ലി സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്,

വെള്ളറട: പള്ളി ഭരണസമിതിയുടെ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് 93 പേരുടെ പേര് ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. 

കഴിഞ്ഞ ദിവസം മണത്തോട്ടം സി.എസ്.ഐ സഭയിലായിരുന്നു സംഭവം നടന്നത്. പള്ളിയിലെ പ്രധാന ചുമതല വഹിച്ചിരുന്നവരുടെ പേരുകളടക്കമാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് ഇപ്പോഴത്തെ ഭരണസമിതി നീക്കം ചെയ്തതത്രെ. 

ഇതുസംബന്ധിച്ച പരാതി മഹായിടവകക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കിയിട്ടുണ്ടായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ വിനോദ് (33), സജി (24) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ കൈക്കും ഷോള്‍ഡറിനും പൊട്ടലുണ്ട്. ഇരുവരും വെള്ളടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചര്‍ച്ചിന് സമീപമുള്ള സഹോദരങ്ങളാണ് ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. വിനോദിന്റെയും സജിയുടെയും പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !