കോട്ടയം:ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കിക്കുന്ന മത മൗലികവാദ സംഘടനകളും ലഹരി മാഫിയകളുടെയും ചട്ടുകമായി ഈരാറ്റുപേട്ടയിലെ ഇടത് വലത് സംഘടനകൾ പ്രവർത്തിക്കുന്നെന്ന് ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് തലപ്പലം.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ സിവിൽ സ്റ്റേഷൻ കൊണ്ടുവരാനുള്ള നീക്കത്തിനു പിന്നിൽ പോലീസ് സ്റ്റേഷൻ നഗരത്തിൽ നിന്നും ഒഴിവാക്കുക എന്ന ഗൂഡ ലക്ഷ്യമാണെന്നും അതിലൂടെ ഈരാറ്റുപേട്ട നഗരത്തിൽ സാമൂഹ്യ വിരുദ്ധരുടെയും ലഹരി കച്ചവടക്കാരുടെയും തട്ടകമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സതീഷ് ആരോപിച്ചു.ഈരാറ്റുപേട്ട ബസ്റ്റാൻഡ് പരിസരം മുതൽ ഭരണങ്ങാനം ബിവറേജ് വരെയുള്ള റൂട്ടിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും മറ്റും ഈരറ്റുപേട്ട നഗരത്തിൽ നിന്നും പോലീസ് സ്റ്റേഷൻ. മാറ്റുന്നത്തോടെ ശക്തി പ്രാപിക്കുമെന്നതിൽ തർക്കമില്ല.
എസ്ഡിപിഐ, വെൽഫയർ പാർട്ടി, ഇടതു പക്ഷ സംഘടനകൾ വിഷയത്തിൽ സ്വീകരിച്ച നിലപാട് പ്രതിഷേധകരമാണെന്നും ഈരാറ്റുപേട്ട നഗരസഭയും സ്ഥലം എംഎൽഎയും-
ലഹരി മാഫിയയ്ക്കും സാമൂഹ്യ വിരുദ്ധർക്കും ചാട്ടുകമായി പ്രവർത്തിക്കുകയാണെന്നും ഭരണങ്ങാനം ജനറൽ സെക്രട്ടറി സതീഷ് തലപ്പലം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.