എറണാകുളം :ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്.
കൊരട്ടി സ്വദേശി ജിബിൻ ജോയിയെ( 23) ഗുരുതരമായ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് (29/11/2023) പുലർച്ചെ കൊച്ചി മെട്രോ പില്ലർ നമ്പർ 69ന് സമീപമായിരുന്നു അപകടം. ജിബിനെ ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷംമാണ് വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ലിയ ജിജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.