കോട്ടയം :കെപിസിസിയുടെ അച്ചടക്ക കമ്മിറ്റി ചെയര്മാന് കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് അദ്ദേഹത്തിന്രെ വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ചതായി പാരാതി.
തിരുവഞ്ചൂരിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് എ ഗ്രൂപ്പ്. മുമ്പ് എ ഗ്രൂപ്പിന്റെഭാഗമായ തിരുവഞ്ചൂര്‍ കെ സി ജോസഫുമായുള്ള എതിപ്പിനെതുടര്ന്നാണ് എ ഗ്രൂപ്പ് വിട്ടത്.നേരത്തെ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ കോട്ടയം ജില്ലിയിലെ എ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു തിരുവഞ്ചൂര്‍. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞുടുപ്പില്‍ കോട്ടയം ജില്ലപ്രസിഡന്ര് തിരുവഞ്ചൂരിന്രെ നോമിനിയാണ് . തെരഞ്ഞുടുപ്പില്‍ തിരുവഞ്ചൂര്‍ ഗ്രൂപ്പ് പിടിച്ചടക്കുകയായിരുന്നു.നേരത്തെ എ ഗ്രൂപ്പിനായിരുന്നു ജില്ലയിലെ പ്രധാനസ്ഥാനങ്ങളെല്ലാം.
നിലവിലെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും തിരുവഞ്ചൂരിന്രെ നോമിനിയാണ്. കോട്ടയം പള്ളിപ്പുറത്ത് കാവിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് ഗ്രൂപ്പ് യോഗം ചേര്‍ന്നത്.ഇപ്പോള്‍ എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഗ്രൂപ്പിലെ പ്രധാനികളിലൊരാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.കെ സി ഗ്രൂപ്പിലെ പ്രധാനികളുടെ യോഗമാണ് നടന്നതെന്നും പറയപ്പെടുന്നു.
കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യൂത്ത്കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ തിരുവഞ്ചൂർ പക്ഷം വിജയിച്ചിരുന്നു. വിജയിച്ചവരെല്ലാം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.