ശബരിമല: തീർഥാടകർ ഉപയോഗിച്ച വസ്ത്രങ്ങൾ പമ്പയിലും ത്രിവേണിയിലും ഉപേക്ഷിക്കുന്നത് വർധിക്കുന്നതായി പരാതി.
നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാര വിരുദ്ധമാണെന്നും പാടില്ലെന്നും കാട്ടി ദേവസ്വം ബോർഡ് വിവിധ ഭാഷകളിൽ പമ്പയിൽ ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വസ്ത്രങ്ങൾ നദിയിൽ തള്ളുന്ന പ്രവണത കൂടി വരികയാണ്.
കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് ദർശനം കഴിഞ്ഞു മടങ്ങും വഴി ധരിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. തീർഥാടകർ നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാൻ .ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുണ്ടെങ്കിലും കരാർ എടുക്കുന്നവർ തമിഴ് നാട്ടിലാണ് തുണി കൂട്ടമായി എത്തിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും വൃത്തിയാക്കിയ ശേഷം വീണ്ടും വിപണിയിൽ എത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.