തിരുവനന്തപുരം: കോവളത്തെ വിദേശ സഞ്ചാരത്തിന്റെ സീസണിന് തുടക്കം കുറിച്ച് വിദേശസംഘം എത്തിത്തുടങ്ങി. ഇനിയുള്ള ഏതാനും മാസം കോവളം സഞ്ചാരികളുടെ പറുദീസയായിരിക്കും.ക്രിസ്മസും പുതുവർഷവും ആഘോഷിക്കാനാണ് തീരത്ത് വിദേശികൾ കൂടുതലും എത്തുന്നത്. ഇവരെ വരവേൽക്കാനൊരുങ്ങുകയാണ് ഇവിടുത്തെ ചെറുകടകൾ മുതൽ റസ്റ്റോറന്റുകളും ഹോട്ടലുകളും എല്ലാം.
ഹോട്ടലുകൾ മോടികൂട്ടിത്തുടങ്ങി, റസ്റ്റോറന്റുകൾ അറ്റകുറ്റപ്പണികളും ആരംഭിച്ചു, നാട്ടിലേക്കുപോയ ഉത്തരേന്ത്യൻ കച്ചവടക്കാർ കോവളത്തേക്ക് മടങ്ങി എത്തുകയാണ്. അടുത്ത മേയ് വരെ കോവളത്തിന് ഇനി ഉത്സവ പ്രതീതിയാണ്.ദീപാവലി ആഘോഷങ്ങൾക്കായി കോവളത്തെത്തിയ ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ. ഉത്തരേന്ത്യയിൽ സ്കൂളുകൾക്ക് അവധിയായതിനാൽ കുടുംബ സമേതമാണ് സഞ്ചാരികൾ എത്തിയിരിക്കുന്നത്. ഇവർ കോവളത്ത് തങ്ങിയിട്ട് നഗരത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. തുടർന്ന് കന്യാകുമാരിയും കണ്ടശേഷം നാട്ടിലേക്കു മടങ്ങുകയാണ് പതിവ്.
ആയുർവേദം തേടി
ഇപ്പോൾ ഏറ്റവും കൂടുതൽ എത്തുന്നത് റഷ്യയിൽനിന്നുള്ള വിനോദസഞ്ചാരികളാണ്. വിനോദത്തിനപ്പുറം ഇവർ കൂടുതൽ പ്രാധാന്യം നൽകുന്നത് ആയുർവേദ ചികിത്സക്കാണ്. സംഘങ്ങളായാണ് ഇവർ ചികിത്സക്കായി എത്തുന്നത്. എല്ലാവർഷവും റഷ്യക്കാർ ഇവിടെ ചികിത്സക്കായി എത്താറുണ്ട്. തീരത്തെ ഉൾപ്പെടെയുള്ള ആയുർവേദ ചികിത്സാകേന്ദ്രങ്ങളിൽ ഓൺലൈനായി ബുക്ക് ചെയ്താണ് ഇവർ എത്തുന്നത്.
കടൽ ശാന്തമായ അവസ്ഥയിലായതിനാൽ കോവളത്തെത്തുന്ന സഞ്ചാരികൾക്ക് കടലിൽ ഇറങ്ങാൻ കഴിയുന്നത് ആശ്വാസം പകരുന്നു. ഒപ്പം ഇടയ്ക്കുണ്ടാകുന്ന മഴയും സഞ്ചാരികൾ നന്നായി ആസ്വദിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ തീരത്തെ റസ്റ്റോറന്റുകളിൽ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി.രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളത്ത് ഊട്ടി സംഘം എത്തി മടങ്ങി. ഏതാനും വർഷങ്ങൾ മുതൽ കോവളത്തെ ടൂറിസം സീസൺ ആരംഭിക്കുന്നത് ഈ സംഘങ്ങളുടെ വരവോടെയാണ്. മൂന്നോ നാലോ സംഘങ്ങൾ ആയാണ് ഇവരുടെ വരവ്.
മേയ് അവസാനത്തോടെ ഊട്ടി കുട്ടികൾ വന്നുപോകുന്നതോടെ സീസണും അവസാനിക്കും. ഊട്ടിയിലെ ഹെബ്രോൺ ഇന്റർനാഷണൽ സ്കൂളിലെ സംഘമാണ് എത്തി മടങ്ങിയത്. ഊട്ടിയിൽ ഇപ്പോൾ സ്കൂൾ ഒഴിവുദിനമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.