പുത്തൂർ: ഉത്തരാഖണ്ഡിൽ ജോലിക്കിടെ മരിച്ച കരസേന സിഗ്നൽസ് വിഭാഗം ഹവിൽദാർ മാറനാട് പുതു വീട്ടിൽ മനീഷ് വി.നായർക്ക് (41) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാംപിൽ എത്തിച്ച മൃതദേഹം ഇന്നലെ രാവിലെ ആറരയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലേക്കു തിരിച്ചു. മറാത്ത റെജിമെന്റിലെയും കോർ ഓഫ് സിഗ്നൽസിലെയും സൈനിക ഉദ്യോഗസ്ഥർ അനുഗമിച്ചു.മൃതദേഹം വഹിച്ച വാഹനം ഒൻപതോടെ എഴുകോൺ റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിൽ എത്തി. അവിടെ നിന്നു നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായി ആണ് മാറനാട്ടെ വീട്ടിലേക്കു തിരിച്ചത്.
ഒൻപരതയോടെ വിലാപയാത്ര വീട്ടിലെത്തി. അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി കാത്തുനിൽക്കുകയായിരുന്നു. സൈനിക ബഹുമതികൾ അർപ്പിച്ച ശേഷം പന്ത്രണ്ടരയോടെ സംസ്കാരം നടത്തി.
കോവൂർ കുഞ്ഞുമോൻ എംഎൽഎ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, കലക്ടർക്കു വേണ്ടി തഹസിൽദാർ പി.ശുഭൻ, മുൻ ആർമി ഡയറക്ടർ ജനറൽ ഓപ്പറേഷൻസ് ലഫ്. ജന. ചാക്കോ തരകൻ,
പൂർവ സൈനിക സേവാ പരിഷത്ത് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മധു വട്ടവിള, കേണൽ എസ്.ഡിന്നി, ജില്ല സൈനിക ക്ഷേമ ഓഫിസർ എം.ഉഫൈസുദീൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, സാസ്കാരിക സംഘടന പ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു.
ഉത്തരാഖണ്ഡ് ജോഷിമഠ് ആർമി ക്യാംപിൽ വെള്ളി രാത്രി 7.30നു ആയിരുന്നു മനീഷിന്റെ മരണം. 21 വർഷമായി സൈനിക സേവനത്തിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.