ദുബായ്: കേരളത്തിലും കർണാടകയിലും ഫാസ്റ്റ്ഫുഡ് റസ്റ്ററന്റ് നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ കോഴിക്കോട് കല്ലായി ആസ്ഥാനമായുള്ള റിജിഡ് ഫുഡ്സ് ഉടമ കോയത്തൊടുകയിൽ എം.എച്ച്. ഷുഹൈബ് ഇന്ത്യയിൽ നിന്ന് മുങ്ങി യുഎഇയിലെത്തിയതായി വിവരം ലഭിച്ചു.
ഇയാളുടെ ഇരകളായ ഗൾഫിലെ പ്രവാസി മലയാളികള്‍ക്കാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പ്രതിയുടെ താമസ കേന്ദ്രം കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു.താമസ കേന്ദ്രം കണ്ടെത്തിയാൽ ഇയാളെ കേരളത്തിൽ നിയമത്തിന് മുൻപിലെത്തിക്കാനുള്ള നടപടികൾ എല്ലാവരും ചേർന്ന് തീരുമാനിക്കും.
കേരളത്തിലും കർണാടകത്തിലും ഫാസ്റ്റ്ഫുഡ് ശൃംഖല തുടങ്ങാനെന്ന പേരിൽ സമൂഹ മാധ്യമം ഉപയോഗിച്ച് രണ്ടു വർഷം മുൻപ് തട്ടിപ്പു നടത്തിയ ഇയാൾക്കെതിരെ കേരള ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് യുഎഇയിലെത്തിയത്.
കർണാടകയിലെ മംഗളൂരു അത്താവര പൊലീസ് ഇയാൾക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
യുഎഇ, സൗദി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ബിസിനസുകാരെയാണ് ഷുഹൈബ് പറ്റിച്ചത്. യുഎഇയിൽ ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയിൽ നിന്ന് 67 ലക്ഷം, സൗദിയിലെ മംഗളൂരു സ്വദേശിയിൽ നിന്ന് 70 ലക്ഷം, സൗദിയിലെ തന്നെ കാസർകോട് സ്വദേശിയായ മറ്റൊരു ബിസിനസുകാരനിൽ നിന്ന് 80 ലക്ഷം എന്നിങ്ങനെയാണ് ഷുഹൈബ് തട്ടിയെടുത്തത്.
സംയുക്തമായി സ്ഥാപനം ആരംഭിക്കാമെന്ന പേരിൽ വൻതുക കൈപ്പറ്റുകയും തുടങ്ങിയ ശേഷം നഷ്ടത്തിലായി എന്ന പേരിൽ പൂട്ടുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.