ഗാസ: അൽ-ഷിഫ ഹോസ്പിറ്റലിലെ വിനാശകരമായ സാഹചര്യം കാരണം നൂറുകണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് ഗാസയിലെ ആശുപത്രികളുടെ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകുന്നു.
ഡസൻ കണക്കിന് മൃതദേഹങ്ങൾ ഗാസയിലെ അൽഷിഫ ആശുപത്രിക്ക് സമീപവും അതിന്റെ മുറ്റത്തും ഉപേക്ഷിക്കപ്പെട്ടതായി അൽ-ഷിഫ ഉദ്യോഗസ്ഥൻ പറഞ്ഞു.“മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അനുവദിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു, പക്ഷേ അൽ-ഷിഫ ആശുപത്രിയുടെ മുറ്റത്തേക്ക് പോകുന്ന ആർക്കും വെടിയേൽക്കുന്ന സ്ഥിതിയാണുള്ളത്,” ഗാസ ഹോസ്പിറ്റൽസ് ഡയറക്ടർ ജനറൽ മുഹമ്മദ് സഖൂത് പറയുന്നു.
മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഗാസ ആരോഗ്യ മന്ത്രാലയത്തിന് സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു അൽ-ഷിഫ ആംബുലൻസ് ഡ്രൈവർ, അവരുടെ വാഹനങ്ങൾ മൃതദേഹങ്ങളെ സമീപിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേൽ വെടിവയ്പിൽ അകപ്പെട്ടതായി സ്ഥിരീകരിച്ചു.
അൽ-ഷിഫ ഹോസ്പിറ്റലിലെ സർജറി വിഭാഗം മേധാവി ഡോ മർവാൻ പറയുന്നത്, ചുറ്റും പോരാട്ടം തുടരുകയാണെന്നും, മണിക്കൂറുകൾ കഴിയുന്തോറും സ്ഥിതി കൂടുതൽ നിരാശാജനകമായിക്കൊണ്ടിരിക്കുകയുമാണെന്നാണ്.
അൽ-ഷിഫ ഹോസ്പിറ്റലിന് ചുറ്റും ഓരോ സെക്കൻഡിലും എല്ലായിടത്തും വെടിവയ്പ്പും ബോംബാക്രമണവുമാണ്. ആർക്കും പുറത്തിറങ്ങാൻ പറ്റില്ല. ആർക്കും കടന്നുവരാൻ കഴിയില്ല. ആശുപത്രി ഒഴിപ്പിക്കാൻ ശ്രമിച്ച ആളുകൾക്ക് തെരുവിൽ വെടിയേറ്റു. ചിലർ കൊല്ലപ്പെട്ടു, ചിലർക്ക് പരിക്കേറ്റു, ”അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.”ഞങ്ങൾക്ക് വൈദ്യുതിയില്ല, വെള്ളമില്ല, ഭക്ഷണം പോലുമില്ല. ഞങ്ങൾക്ക് ഒരുപാട് മരിച്ച ആളുകളുണ്ട്, അവരുടെ മൃതദേഹം സംസ്‌കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഇത് വളരെ അപകടകരമാണെന്ന് പറയുന്നതിൽ സങ്കടമുണ്ട്. ഞങ്ങൾ ഒരു വലിയ കുഴി മറവ് ചെയ്യാൻ ഉണ്ടാക്കാൻ ശ്രമിച്ചു, പക്ഷേ ഇസ്രായേലികൾ ഞങ്ങളെ ആക്രമിച്ചു.ഡോ :മർവാൻ പറയുന്നു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയും മറ്റൊരു പ്രധാന ആശുപത്രിയായ അൽ-ഖുദ്‌സും ഞായറാഴ്ച ഓപ്പറേഷൻ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.