തിരുവനന്തപുരം: പ്രമേഹ രോഗത്തെത്തുടർന്നുണ്ടായ അണുബാധയും മൂലം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാൽപ്പാദം മുറിച്ചുമാറ്റി.
സംസ്ഥാന രാഷ്ട്രീയത്തിൽ സജ്ജീവമായിരുന്ന അദ്ദേഹത്തിന് ചികിത്സയ്‌ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാൻ കഴിയുമെന്ന ഉറച്ച ശുഭാപ്തി വിശ്വാസമുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം.രണ്ട് വിരലുകൾ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. എന്നാൽ അണുബാധ കുറയാതായതോടെ കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ച് മാറ്റുകയായിരുന്നു. കൃത്രിമ പാദം രണ്ട് മാസത്തിനുള്ളിൽ വെക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
മൂന്ന് മാസത്തെ അവധിക്കുള്ള അപേക്ഷയാണ് കാണാം പാർട്ടിക്ക് നൽകിയിട്ടുള്ളത്. 30ന് ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗം അത് പരിഗണിക്കുമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.