പാലാ:കുറുമണ്ണ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ഈ വർഷത്തെ തിരുനാളിന് വെള്ളിയാഴ്ച്ച വൈകുന്നേരം 4.50 ന് കോടിയേറി.
നവംബർ 25,26 തീയതികളിൽ ആഘോഷമായ തിരുനാൾ കുർബാനയും,നൊവേനയും ഉണ്ടായിരിക്കുമെന്ന് പള്ളി ക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.നവംബർ 25 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബാനയും തുടർന്ന് ജപമാല പ്രദക്ഷിണവും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.നവംബർ 26 ഞായറാഴ്ച്ച 4 മണിക്ക് തിരുനാൾ കുർബാനയും സന്ദേശവും തുടർന്ന് 5.45 ന് പ്രദക്ഷിണം (ടൗൺ കപ്പേളയിലേക്ക്) 8.45 ന് പ്രദക്ഷിണ സമാപനവും ആശീർവാദവും 8.45 ന് കോട്ടയം മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന്-പള്ളി വികാരി ഫാ.അഗസ്റ്റിൻ പീടികമല. കൈക്കാരൻ മാരായ സോണി സെബാസ്റ്റിൻ ഒലിക്കൽ,സണ്ണി മാത്യു അമ്പാട്ട്,ജോസഫ് സെബാസ്റ്റിൻ മുണ്ടമറ്റം തുടങ്ങിയവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.