കൊല്ലം : ബിജെപി ജില്ലാ പ്രസിഡന്റും പ്രബലവിഭാഗവും തുറന്നപോരിൽ എത്തിയതോടെ രണ്ടു മണ്ഡലം പ്രസിഡന്റുമാരെ മാറ്റി. ചാത്തന്നൂർ, ചവറ മണ്ഡലം പ്രസിഡന്റുമാർക്കാണ് സ്ഥാനചലനം.
ചാത്തന്നൂരിൽ ശ്യാമിനെ മാറ്റി കൃഷ്‌ണരാജിനെയും ചവറയിൽ അജിത്തിനെ മാറ്റി അജീഷ്‌കുമാറിനെയും നിയമിച്ചു. കൊട്ടാരക്കരയിലും ഉടൻ അഴിച്ചുപണി ഉണ്ടാകും. പുറത്തായ രണ്ടുപേരും ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാറിന്റെ വിശ്വസ്‌തരാണ്.ചവറ മണ്ഡലം പ്രസിഡന്റിനെതിരെ പ്രവർത്തകർ നേരത്തെതന്നെ ദേശീയ, സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ജില്ലാ പ്രസിഡന്റിന്റെ പിന്തുണയിലാണ് തുടർന്നത്. ചാത്തന്നൂരിൽ താൽക്കാലിക നിയമനത്തിനായി മണ്ഡലം പ്രസിഡന്റിന്റെ ശുപാർശ ജില്ലാ പ്രസിഡന്റ് തള്ളിയതോടെയാണ് ഇരുവരും ഇടഞ്ഞത്.
ബാങ്ക് മാനേജരുടെ മരണം, മെഡിക്കൽ സ്ഥാപനത്തിലെ തട്ടിപ്പ്, ക്ഷേത്രശാന്തിക്കാരന്റെയും കുടുംബത്തിന്റെയും സാമ്പത്തികത്തകർച്ച, കാർഷിക വിപണന ഗ്രൂപ്പിന്റെ പേരിലുള്ള തട്ടിപ്പ്, മഹിളകളെ ഉപയോഗിച്ച് മണ്ഡലം പ്രസിഡന്റിനെയും മുൻ ജില്ലാ പ്രസിഡന്റിനെയും അടക്കം വ്യക്തിഹത്യചെയ്‌തത് എന്നിങ്ങനെ നിരവധി സംഭവങ്ങളുണ്ടായ കൊട്ടാരക്കരയിൽ ബിജെപി പൊട്ടിത്തെറിയുടെ വക്കിലാണ്.
ഇവിടെയുള്ള ജില്ലാ സെക്രട്ടറിയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടും ജില്ലാനേതൃത്വം മൗനത്തിലാണ്. പണംവാങ്ങി കരാറുകാരനെ കബളിപ്പിച്ചെന്ന പരാതിയും കൊട്ടാരക്കരയിൽ ഉയർന്നു.
തുടർന്ന് മണ്ഡലം ചുമതലക്കാരനായ പ്രഭാരിയെ മാറ്റി. ഇവിടെ മണ്ഡലം പ്രസിഡന്റിനൊപ്പമാണ് കമ്മിറ്റിയിലെ കൂടുതൽപേരും എന്നതിനാലാണ് നടപടി വൈകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.