അറേബ്യ: സൗദിയിൽ ഇന്ത്യക്കാരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊലപാതകക്കേസിൽ പ്രതിയായ കലാമുദ്ദീൻ മുഹമ്മദ് റഫീഖ് എന്ന ഇന്ത്യക്കാരനെയാണ് മുഹമ്മദ് ഹസൻ അലി എന്ന യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്. കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത്.
പ്രതിയെ പിടി കൂടിയ സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുകയും കേസ് കോടതിക്ക് കൈമാറുകയുമായിരുന്നു.
കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് – ബുധനാഴ്‌ച – പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയതായി മന്ത്രാലയം അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.