ഒരു മണിക്കൂറിലധികം യുവാവും കാറും തടി ലോറിക്കടിയിൽ കുടുങ്ങി; ഒടുവിൽ രക്ഷപെട്ട് കാർ ഡ്രൈവർ !! വീഡിയോ

ഈരാറ്റുപേട്ട: യുവാവും കാറും തടി ലോറിക്കടിയിൽ കുടുങ്ങി. ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികനെ ജീവനോടെ  അത്ഭുതകരമായി  രക്ഷപെട്ടു.  

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ ആണ് തടി ലോറിയ്ക്കടിയിൽ  യുവാവും കാറും  അകപ്പെട്ടത്. കാഞ്ഞിരപ്പള്ളി സ്വദേശി നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രയിനിൻ്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തി. ഇത് പരാജയപ്പെട്ടു. തുടർന്ന് കയർപൊട്ടിച്ച് മുകളിലെ തടികൾ  എടുത്ത് മാറ്റുകയായിരുന്നു. 


മുകളിൽ ഉണ്ടായിരുന്ന തടികൾ മാറിയതോടെ ലോറി ഉയർത്തി, കാറിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച കാർ നിശ്ശേഷം തകർന്നു. അതിനാൽ കട്ടർ ഉപയോഗിച്ച് ഫയർഫോഴ്സും പോലീസും ചേർന്ന്  കാറിൻ്റെ തകിട് മുറിച്ചാണ് കാർ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്. 

കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദഹത്തെ ആംബുലൻസിൽ പ്രഥമ ശുശ്രുഷ നൽകി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, ഈ സമയമത്രയും വൻ ജനാവലി ചുറ്റും ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !