ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കോവിഡ്-19 റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച 26 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ 172 സജീവ കേസുകളാണ് നിലവിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കോവിഡിന്റെ ഏത് വകഭേദമാണ് പുതിയ രോഗികളിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എറിസ് (EG.5.1) എന്ന വകഭേദമാണ് ഇന്ത്യയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്.
ഇന്ത്യയില്‍ ഇതുവരെ നാലര കോടിയിലേറെ പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 4.44 കോടി പേര്‍ രോഗമുക്തരായി. 98.81 ശതമാനമാണ് ദേശീയതലത്തില്‍ രോഗമുക്തി നിരക്ക്. ഇന്ത്യയില്‍ ഇതുവരെ 5.33 ലക്ഷം പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ ഇതുവരെ നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.ആൾക്കൂട്ടമുള്ള ഇടങ്ങളിലും അടഞ്ഞുകിടക്കുന്ന ഇടങ്ങളിലും മാസ്ക് ധരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർചീഫ് കൊണ്ടോ മറ്റോ മൂക്കും വായും മറയ്ക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ കൈകൾ കഴുകുക. പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും ആൾക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും ഒഴിവാക്കുക. ആശുപത്രി പരിസരങ്ങളിൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മറ്റ് ആരോഗ്യപ്രവർത്തകരും രോഗികളും മാസ്ക് ധരിക്കുക.
കോവിഡ് ടെസ്റ്റുകളിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക, ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായി പരിശോധിക്കുക. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ അടുത്തിടപഴകിയുള്ള സമ്പർക്കം കുറയ്ക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.