തിരുവനന്തപുരം : കേരളത്തില്‍ ഈ സ്ഥാപനങ്ങളിൽ ഒരിക്കലും പണം നിക്ഷേപിക്കരുത്, മുന്നറിയിപ്പുമായി പൊലീസ്, പട്ടിക പുറത്തുവിട്ടു.
ആവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യര്‍ത്ഥിച്ചു. അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കമ്പനികാര്യ രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചാലേ നിധി കമ്പനികൾക്ക് പ്രവർത്തിക്കാനാവൂ. രാജ്യത്തെ പതിനായിരത്തിലേറെ കമ്പനികളിൽ 2000ഓളം മാത്രമേ കൃത്യമായ രേഖകൾ നൽകിയിട്ടുള്ളൂ. നിധി കമ്പനികൾക്ക് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) നടത്തുന്നതുപോലെ ചിട്ടി, ഹയർപർച്ചേസ്, ലീസിംഗ് ഫിനാൻസ് എന്നിവ നടത്താനാവില്ല. മറ്റ് കമ്പനികളിൽ ഓഹരിനിക്ഷേപം പാടില്ല.
ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അനന്തപത്മനാഭ നിധി ലിമിറ്റഡ്, അമല പോപ്പുലർ നിധി ലിമിറ്റഡ്, അഡോഡിൽ നിധി ലിമിറ്റഡ്, അമൃത ശ്രീ നിധി ലിമിറ്റഡ്. ഡിആർകെ നിധി ലിമിറ്റഡ്, ജിഎൻഎൽ നിധി ലിമിറ്റഡ്, കൈപ്പള്ളി അപ്സര നിധി ലിമിറ്റഡ്, മേരി മാതാ പോപ്പുലർ നിധി ലിമിറ്റഡ്, നെയ്യാറ്റിൻകര നിധി ലിമിറ്റഡ്, എൻഎസ്എം മെർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, റനെനെറ്റ് ആൻഡ് ടൈഷേ നിധി ലിമിറ്റഡ്, റിവോ അർബൻ നിധി ലിമിറ്റഡ്, വിവിസി മെർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, സഹസ്രധന സുരക്ഷാ നിധി ലിമിറ്റഡ് തുടങ്ങിയവ ആണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത് .
പൊലീസ് രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലാണ്. 72 സ്ഥാപനങ്ങളാണ് ഇവിടെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. വയനാടാണ് പിന്നിൽ. മൂന്നെണ്ണം, അതേസമയം, തിരുവനന്തപുരത്ത് 14 സ്ഥാപനങ്ങളും പട്ടികയിലുണ്ട്. എറണാകുളത്ത് 18, കോഴിക്കോട് 11, ആലപ്പുഴ ഏഴ്, കൊല്ലത്ത് എട്ട് എന്നിങ്ങനെയും സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായും പൊലീസ് പ്രസിദ്ധീകരിച്ച കണക്കിൽ പറയുന്നു.
ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം...
Posted by Kerala Police on Friday, November 17, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.