കോതമംഗലം : തങ്കളം – തൃക്കാരിയൂർ റോഡിൽ മനക്കപ്പടിയിൽ ഇന്നലെ വൈകുന്നേരമാണ് കെ എസ് ഇ ബി ട്രാൻസ്ഫോർമറിന് തീ പിടിച്ചത്.
ഉടൻ കോതമംഗലം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി വൈദ്യുതി ഓഫാക്കി 10 മിനിറ്റ് നീണ്ട പ്രയക്നത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചു. ഇൻസുലേറ്റട് കേബിൾ , ഫ്യൂസ് കരിയർ ബോർഡ് എന്നിവ കത്തി നശിച്ചതായി സേനാംഗങ്ങൾ പറഞ്ഞു. ദൗത്യത്തിൽ
സേനാംഗങ്ങളായ അനിൽ കുമാർ , ഷാജി, നിസാമുദ്ദീൻ, വിത്സൺ, ബിനു , ജിയോബിൻ , ജേക്കബ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.