എറണാകുളം : ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി വിമത വൈദിക മുൻനിര നേതാവായ അസിസ്റ്റന്റ് വികാരി ഫാദർ ജോൺ പോൾ തെറ്റയിലാണ് കാമുകിയായ യുവതിയെ ദിവസങ്ങളോളം പള്ളിമുറിയിൽ കൂടെ താമസിപ്പിച്ചത്.
സംശയം തോന്നിയ വിശ്വാസികളിൽ ചിലർ പള്ളിയിലെ CCTV ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പള്ളിയിലെ കൊച്ചച്ചനൊപ്പം ഒരു യുവതിയും ഒളിച്ചു താമസിക്കുന്നതായി കണ്ടെത്തിയത്.വൈദികൻ ഒരാഴ്ചയോളം യുവതിയെ തന്നോടൊപ്പം മുറിയിൽ രഹസ്യമായി താമസിപ്പിച്ചുവെന്നാണ് അറിയുന്നത്. വിശ്വാസികൾ ചോദ്യം ചെയ്തപ്പോൾ വൈദികൻ യുവതി തന്റെ കാമുകിയാണെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ വിശ്വാസികൾ ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
ഇടപ്പള്ളി പള്ളിയിൽ വൈദികർ സ്ത്രീകളെ കൂടെ താമസിക്കുന്നത് പതിവാണ്. ഇത്തരത്തിൽ വികാരിയുടെ അറിവോടെ തന്നെയാണ് സഹവികാരിമാർ സ്ത്രീകളെ കൂടെ താമസിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. പിടിക്കപ്പെട്ട യുവതി "കാൾ ഗേൾ" ആണെന്നും സംശയിക്കുന്നു. വികാരിയും മറ്റുവൈദികരും ഈ യുവതിക്കൊപ്പം താമസിച്ചതായും സംശയമുണ്ട്.
രണ്ടുവർഷം മുൻപും ഇവിടെ നിന്നും മറ്റൊരു വൈദികനെ വിശ്വാസിയുടെ ഭാര്യയ്ക്കൊപ്പം പള്ളിയിൽ നിന്നും പിടികൂടിയിരുന്നു. അന്ന് 40 ലക്ഷത്തോളം വരുന്ന കുർബാന പണം വൈദികൻ പള്ളിയിൽ നിന്നും അടിച്ചുമാറ്റി യുവതിക്ക് നൽകിയിരുന്നു.
ഇതേ സ്ത്രീയിൽ വൈദികന് ഒരു കുട്ടിയുണ്ടെന്ന് കൂടി തെളിഞ്ഞതോടെ ചേർത്തല സ്വദേശിയും എറണാകുളം - അങ്കമാലി അതിരൂപതാ വൈദികനുമായ ഫാദർ പ്രിൻസ് തൈക്കൂട്ടത്തിൽ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുകയും, കുട്ടിയുടെ വിദ്യാഭ്യാസമടക്കമുള്ള ഭാവി ചിലവുകൾ താൻ വഹിച്ചുകൊള്ളാമെന്ന ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ ഉറപ്പിന്മേൽ വൈദികനെ യുവതിക്കൊപ്പം വിടുകയും ചെയ്യുകയായിരുന്നു. ഈ സംഭവം നടന്ന് രണ്ടു വർഷം തികയും മുൻപാണ് വീണ്ടും മറ്റൊരു വൈദികൻ കൂടി സമാന സംഭവത്തിൽ പിടിയിലാകുന്നത്.
അതേസമയം കഴിഞ്ഞദിവസം പിടിക്കപ്പെട്ട ഫാദർ ജോൺ പോൾ തെറ്റയിലിനെ വൈദിക വൃത്തിയിൽ നിന്നും പുറത്താക്കാതെ അതിരൂപതാ അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് സംരക്ഷിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.
വിശ്വാസികൾ ചോദ്യം ചെയ്തപ്പോൾ ഫാദർ തെറ്റയിൽ ബോധരഹിതനായി വീഴുകയും തുടർന്ന് അതിരൂപതയുടെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം ഇവിടെനിന്നും ഡിസ്ചാർജ് ചെയ്ത വൈദികനെ അതിരൂപതാ നേതൃത്വം ആലുവയിലുള്ള സഭയുടെ നിവേദിത സന്യസ്ത പരിശീലന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എറണാകുളം - അങ്കമാലി അതിരൂപതാംഗമായ ഫാദർ ജോൺ പോൾ തെറ്റയിൽ ആലുവ അശോകപുരം ഇടവകാംഗമാണ്.
വിമത വൈദിക നേതൃത്വത്തിൽ മുൻ നിരയിൽ ഉള്ള വൈദികർ സ്ത്രീവിഷയം സ്പെഷ്യലിസ്റ്റ് അല്ലെങ്കിൽ നേർച്ചപ്പെട്ടി കൊള്ളയടിച്ചവർ, പ്രായം ചെന്ന വൈദികർ പോസ്കോ കേസ് ഉടമകൾ അല്ലെങ്കിൽ മദ്യലഹരിയിൽ കാലുറക്കാത്തവർ,60 വയസൊടടുത്തവർ വെള്ളിവാഴക്കൊല സ്വർണമാക്കി മാറ്റുരച്ചു കോടികൾക്കു വിൽക്കുന്നവർ. തുടങ്ങിയവരും സ്ഥാനങ്ങളിൽ ഇരുപ്പുറപ്പിച്ചതായി വിശ്വാസികൾ പറയുന്നു.
എന്തായാലും വിമതർ ഒരു പ്രത്യേക സങ്കര വിത്തുകൾ തന്നെയെന്നും.ആർക്കും ചാണക്യൻ ചക്കിയത്തു ആര്ഭാടമായ ഒളിസങ്കേതം നിവേദിതയിൽ ഒരുക്കി വിമത തോന്ന്യവാസം പ്രോത്സാഹികുന്ന തു കാരണം സിനടൽ പിതാക്കന്മാർ ചാണക്യനെയും നാടുകടത്തി വിടുവാനുള്ള പദ്ധതി രൂപപ്പെടുത്തുനവിവരം ഇതിനോടകം അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.