പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് താൽക്കാലിക പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു.
സന്നിധാനം, നിലക്കൽ, വടശ്ശേരിക്കര എന്നിവടങ്ങളിലാണ് പ്രവർത്തനം ആരംഭിച്ചത്. മൂന്നിടങ്ങളിലും ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് പ്രവർത്തനം ഉത്ഘാടനം ചെയ്തു.
വടശ്ശേരിക്കരയിൽ ഇന്നലെ രാവിലെ 10 മണിക്കും, നിലക്കലിൽ 11.15 നും, സന്നിധാനത്ത് വൈകിട്ട് 5 മണിക്കുമാണ് പോലീസ് സ്റ്റേഷനുകളുടെ ഉത്ഘാടനം നടന്നത്.പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് കൺട്രോൾ റൂമും തുറന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ ഉത്ഘാടനം നിർവഹിച്ചു.
സന്നിധാനം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ആയി എസ് ഐ ബി എസ് ശ്രീജിത്തും, നിലക്കൽ എസ് എച്ച് ഓ ആയി എസ് ഐ സായി സേനനും, വടശ്ശേരിക്കര എസ് എച്ച് ഓ ആയി എസ് ഐ കെ സുരേന്ദ്രനും ചുമതലയേറ്റു.
ഒന്നാം ഘട്ടത്തേക്കുള്ള പോലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട താൽക്കാലിക പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ആരംഭിച്ചു. പോലീസ് മെസ്സ്, ബാരക്കുകകൾ തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തിയ ജില്ലാ പോലീസ് മേധാവി ഒരുക്കങ്ങൾ വിലയിരുത്തി.
ശബരിമല ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഇന്ന് എത്തും. രാവിലെ 11 ന് നിലക്കലിൽ ഹെലികോപ്റ്ററിൽ എത്തുന്ന അദ്ദേഹം 12 മണിയോടെ പമ്പയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.