ഇന്ത്യ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന വേളയിൽ അജ്ഞാതന്റെ വെടിയേറ്റ് മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ല താരിഖ് കൊല്ലപ്പെട്ടു

കറാച്ചി: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാനാം മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ല താരിഖ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ കറാച്ചിയിൽ ഞായറാഴ്ചയായിരുന്നു സംഭവം.

താരിഖിന്റെ കൊലപാതകത്തിൽ പ്രാദേശിക ഭീകരരുടെ പങ്കിനെക്കുറിച്ചും, ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരുടെ ഉൾപ്പോരിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.

താരിഖിന്റെ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇന്ത്യയ്‌ക്കെതിരായ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇയാളെന്നാണ് വൃത്തങ്ങൾ പറയുന്നത്.

ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ, ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരനാണ് മൗലാന റഹീം ഉല്ല താരിഖ്. പാകിസ്ഥാനിൽ വച്ച് നേരത്തെ ലഷ്‌കർ ഇ തൊയ്ബ ഭീകരൻ അക്രം ഖാസി കൊല്ലപ്പെട്ടിരുന്നു.

2018 -20 കാലയളവിൽ ലഷ്കറിലേക്കുള്ള റിക്രൂട്ട്മെന്റ് കാര്യങ്ങൾ ഇയാളായിരുന്നു നോക്കിയിരുന്നതെന്നാണ് വിവരം. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഷാഹിദ് ലത്തീഫും അടുത്തിടെ അ‌ജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !