മുംബൈ: മുംബൈയിലെ അമ്പലനഗരിയെന്ന് അറിയപ്പെടുന്ന മാട്ടു൦ഗയിൽ ശ്രി അയ്യപ്പ ഭക്തമണ്ഡലിന്‍റെ 21-ആം മണ്ഡല പൂജ മഹോത്സവം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.
ഒരു കാലത്ത് മലയാളികൾ അടക്കമുള്ള തെക്കേ ഇന്ത്യക്കാരുടെ ആവാസ-വ്യാപാര കേന്ദ്രമായിരുന്നു മാട്ടു൦ഗ. ഇന്ന് അതിൽ നിന്നെല്ലാം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ ഇരുപത്തൊന്ന് വർഷമായി പൂർവ്വാധികം ഭംഗിയായി ഭക്തിനിർഭരമായ രീതിയിൽ മണ്ഡല മഹോത്സവ പൂജ നടത്തുന്ന സംതൃപ്തിയിലാണ് സംഘാടകരും അയ്യപ്പ വിശ്വാസികളും.
മാട്ടു൦ഗ ഈസ്റ്റിലെ ചന്ദവർക്കർ റോഡിലുള്ള ശ്രിലക്കംഷി നാപ്പൂ ഹാളിൽ (മാധുശ്രീ വെൽബായ് സഭാഗൃഹ) വെച്ച് ശനിയാഴ്ച്ച രാവിലെ 5 മണിമുതൽ രാത്രി 9 മണിവരെ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പൂജയിൽ ഗണപതി ഹോമം, ഉഷ പൂജ, സഹസ്രനാമാർച്ചന, മധ്യാഹ്ന പൂജ, കെട്ട് നിറ, മാട്ടു൦ഗ ശ്രി അയ്യപ്പ ഭക്തമണ്ഡലിലിന്‍റെ നേതൃത്വത്തിൽ ഭജന,ഉച്ചയ്ക്ക് ഭക്തർക്ക് ശാസ്താ പ്രീതി (അന്നദാനം) നടത്തി.വൈകിട്ട് 4 മണിമുതൽ തായമ്പക,ആറ് മണിമുതൽ പാലക്കാട് രാധാകൃഷ്ണൻ & പാർട്ടിയുടെ പഞ്ചവാദ്യം,വിളക്ക് പാട്ട്,ചെണ്ടമേളം,നാദസ്വരം,തലപ്പൊലി,പാലക്കൊമ്പ് എന്നിവയുടെ അകമ്പടിയോടെ ശങ്കരമഠം ശിവ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി
കൊച്ചു ഗുരുവായൂർ ക്ഷേത്രം,വെല്ലിങ്ക്ർ ഇൻസ്റിറ്റ്യൂട്,മാർക്കറ്റ് വഴി കേരളത്തിന്‍റെ തനതായ വസ്ത്രം ധരിച്ചുകൊണ്ടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും താലപ്പൊലി,കേരളത്തിന്‍റെ പൈതൃക കലാരൂപങ്ങൾ,പഞ്ചവാദ്യം,ഉടുക്ക് പാട്ട് തുടങ്ങിയവയോടൊപ്പം അയ്യപ്പൻറെ ഛായാചിത്രം അലങ്കരിച്ച രഥത്തോടുകൂടിയുള്ള ഘോഷയാത്ര മാട്ടു൦ഗയിലെ നാനമതസ്ഥരായ ആൾക്കാർക്ക് വേറിട്ട കാഴ്ചയായി.
കോവിഡ് മഹാമാരിക്ക് ശേഷം സംഘടിപ്പിച്ച ഘോഷയാത്ര ഏകദേശം രണ്ടര മണിക്കൂർ സഞ്ചരിച്ചാണ് മണ്ഡല പൂജ മഹോത്സവ വേദിയിൽ എത്തിച്ചേർന്നത്. തുടർന്ന് ദീപാരാധനയും ഹരിവരാസനം ചൊല്ലി, അന്നപ്രാസാദ വിതരണത്തിന് ശേഷം ചടങ്ങുകൾക്ക് സമാപനം കുറിച്ചതായി സെക്രട്ടറി ആർ.എം.പുരുഷോത്തമൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.