കണ്ണൂര്‍: കര്‍ണാടക ഉഡുപ്പിയില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
കണ്ണപുരം സ്വദേശിയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണു കേസ്. 2019ല്‍ കൊല്ലൂരില്‍ വച്ചു പരിചയപ്പെട്ട രാജീവ്കുമാര്‍, വെങ്കിടേഷ് കിനി എന്നിവര്‍ ചേര്‍ന്നാണു പണം വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നല്‍കാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോള്‍, പറഞ്ഞ സ്ഥലത്തു ശ്രീശാന്തിനു ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുകയാണെന്നായിരുന്നു മറുപടി.
പിന്നീടു ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നല്‍കാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിയില്‍ പറയുന്നു. പിന്നീട് നടപടിയൊന്നുമാകാത്തതിനാല്‍, കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു ഹര്‍ജി നല്‍കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.