തിരുവനന്തപുരം: ചാല കരിമഠം കോളനിയില്‍ 19-കാരന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. പ്രതികളായ കരിമഠം കോളനിയിലെ നിഥിന് (ചിപ്പായി-18), കരിമഠം ടി.സി. 39/1550ല്‍ സുരേഷ് (കിട്ടു-38), ധനുഷ് (19) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത നാലുപേരെയുമാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്. ഒരാളെ പിടികൂടാനുണ്ട്. ചൊവ്വാഴ്ചയാണ് കരിമഠം കോളനിയില്‍ സലീന-അലിയാര് ദമ്പതിമാരുടെ മകന് അര്‍ഷാദ് വെട്ടേറ്റ് മരിച്ചത്.
അര്‍ഷാദിന്റെ സുഹൃത്ത് വിവേകും പെണ്‍സുഹൃത്തും സംസാരിക്കുന്നതിനിടെ കളിയാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതിയായ ധനുഷിന്റെ നേതൃത്വത്തില്‍ എട്ടംഗസംഘം കൊലപാതകം നടത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.കരിമഠം സ്വദേശികളായ എട്ടു പ്രതികള്‍ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.കൊല്ലപ്പെട്ട അര്‍ഷാദിന്റെ മൃതദേഹം ബുധനാഴ്ച മണക്കാട് പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം കരിമഠത്തെ വീട്ടിലെത്തിച്ചത്.
അയല്‍വാസികളും നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അല്‍ അമീനും സഹോദരന്റെ സംസ്കാരത്തിനായെത്തി.
മുന്‍ എം.എല്‍.എ. വി.എസ്.ശിവകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ അര്‍ഷാദിന്റെ വീട്ടിലെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.