കൊച്ചി: സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ ഇടനിലക്കാരനടക്കം മൂന്നുപേര്‍ എക്സൈസ് പിടിയില്‍.
കാക്കനാട് പടമുഗള്‍ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടില്‍ ഒ.എം. സലാഹുദ്ദീന് (മഫ്റു-35), പാലക്കാട് തൃത്താല കപ്പൂര്‍ സ്വദേശി പൊറ്റേക്കാട്ട് വീട്ടില്‍ അമീര്‍ അബ്ദുള്‍ഖാദര്‍ (27), വൈക്കം വെള്ളൂര്‍ സ്വദേശി ചതുപ്പേല്‍ വീട്ടില്‍ അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 7.5 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. 1,05,000 രൂപയും മൂന്ന് ഫോണുകളും പിടിച്ചെടുത്തു.ഡി.വൈ.എഫ്.ഐ. മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സലാഹുദ്ദീന്. ഇവരുടെ പ്രധാന ഇടനിലക്കാരന് എക്സൈസിന്റെ പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നിശാപാര്‍ട്ടിക്കായി ഓര്‍ഡര്‍ ചെയ്ത മയക്കുമരുന്ന് കൊണ്ടുവരാന്‍ ബെംഗളൂരുവില്‍ പോയ മൂവരെയും പുലര്‍ച്ചെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് പിടികൂടിയത്.
മൂവരും പ്ലാറ്റ്ഫോമില്‍നിന്ന് റെയില്‍വേ ഫുട് ഓവര്‍ ബ്രിഡ്ജ് വഴി കടക്കാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ആവശ്യക്കാരുടെ വാഹനങ്ങളില്‍ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിവന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഫ്റുവാണ് മയക്കുമരുന്ന് എത്തിക്കാന്‍ ചുക്കാന്‍ പിടിച്ചിരുന്നതെന്നും എക്സൈസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.