ഏറ്റുമാനൂർ: അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട യുവതി ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
തൂങ്ങിമരണംതന്നെയാണോയെന്നു റിപ്പോർട്ടിൽ സംശയം പറയുന്നു. സംഭവത്തിൽ ഭർതൃപിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തു. ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിനെ (24) ഈ മാസം 7നു രാവിലെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് അനിൽ നേരത്തേ അറസ്റ്റിലായിരുന്നു. അനിലിന്റെ പിതാവ് വർക്കിയെ (56) ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
യുവതിയുടെ വയറിനുള്ളിൽ രക്തം വാർന്നു കെട്ടിക്കിടന്നിരുന്നതായും കാലിൽ പഴയതും പുതിയതുമായ മുറിവുകൾ കാണപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
കഴുത്തിലെ കശേരുക്കൾക്കു ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കിൽ അതു സംഭവിക്കേണ്ടതാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.