പാലാ: ഏഴാച്ചേരി അന്തിനാട് പള്ളിക്ക് മുൻഭാഗത്ത് പ്രധാന റോഡിനെ ബന്ധിപ്പിപ്പിക്കുന്ന പാലം തകർന്ന് ഗതാഗതം തടസപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ബലക്ഷയം നേരിട്ട പാലമാണ് ഇന്നലെ രാത്രിയിൽ പൂർണ്ണമായും തകർന്നു വീണത് ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന പാലത്തിന് കാലപ്പഴക്കത്തിന്റെ ബലക്കുറവ് ഉണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു.അന്തിനാട്പള്ളി,അന്തിനാട് അമ്പലം നിരവധി സ്കൂളുകൾ, കൊല്ലപ്പള്ളി, പാലാ എന്നിവിടങ്ങളിലേക്ക് ഉള്ള പ്രധാന റോഡിലെ പാലമാണ് തകർന്നു വീണത് സമീപത്തായി താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും ആശ്രയിക്കുന്ന പാലം അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി പാലാ മണ്ഡലം ഉപാധ്യക്ഷൻ ജയൻ കരുണാകരൻ ആവശ്യപെട്ടു.
ഇന്നലെ രാത്രിയിൽ തകർന്ന പാലം സന്ദർശിക്കാൻ ഇതുവരെ ജനപ്രതിനിധികളോ പഞ്ചായത്ത് പ്രസിഡന്റോ തയ്യാറാകാത്തത് തികഞ്ഞ അനാസ്ഥയാണെന്നും ജയൻ കരുണാകരൻ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.