തലയോലപ്പറമ്പ്: മോദി സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള എയിംസിനായി വെള്ളൂരിൽ 200 ഏക്കർ സ്ഥലം അനുവദിക്കണമെന്ന് എൻഡിഎ തലയോലപ്പറമ്പ് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലവിധ അടിസ്ഥാന സൗകര്യങ്ങളും വെള്ളൂരിൽ ഇപ്പോൾ കീംഫ്രയുടെ കൈവശമുള്ള (പഴയ എച്ച്എൻഎൽ )സ്ഥലത്തുണ്ട്.റെയിൽ-റോഡ്-ജല ഗതാഗത സൗകര്യം, ശുദ്ധജലലഭ്യത, എന്നീ വ ഇപ്പോൾ തന്നെ ഇവിടെയുണ്ട്. ഏതാണ്ട് മധ്യകേരളത്തിൽ കോട്ടയം,എറണാകുളം, ഇടുക്കി, എന്നീജില്ലകളോട് ചേർന്ന് കിടക്കുന്ന പ്രദേശമെന്ന പ്രത്യേകത യും വെള്ളൂരിനുണ്ട്.
ദീർഘകാലമായിപട്ടികജാതി സംവരണ മണ്ഡലമായ വൈക്കത്ത് എയിംസ് യാഥാർത്ഥ്യമാക്കാൻ എംഎൽഎ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുൻകൈയെടുക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
എൻഡിഎ തലയോലപ്പറമ്പ് മണ്ഡലം ചെയർമാൻ പി സി ബിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മണ്ഡലം നേതാക്കളായ പി ജി ബിജുകുമാർ, എംഎസ് രാധാകൃഷ്ണൻ, രാജുകാലയിൽ,പി.ഡി. സരസൻ,ജെ.ആർ. ഗോപാലകൃഷ്ണൻ, ശങ്കർ ദാസ്,ശിവദാസ്, ശശി, രജ്ജിത്ത് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.