'പുകയിൽ മുങ്ങി സ്ഥാനാർഥി ' കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിനായി മത്സരിച്ച സ്ഥാനാർത്ഥി ഇലക്ഷൻ ദിവസം കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: കെഎസ്‍യു സ്ഥാനാർഥി കഞ്ചാവുമായി പിടിയിൽ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിനായി മത്സരിച്ച സ്ഥാനാർത്ഥിയെയാണ് ഇലക്ഷൻ ദിവസം കഞ്ചാവുമായി പിടികൂടിയത്.

കാഞ്ഞിരംകുളം ഗവ. കോളേജിലെ കെഎസ്‍യു സ്ഥാനാർഥിയായ സൂരജിനെയാണ് പൂവാർ പൊലീസ് പിടികൂടിയത്. കാഞ്ഞിരംകുളം ഗവ. കോളേജ് ഇലക്ഷനിൽ ഇക്കണോമിക്സ് അസോസിയേഷൻ പ്രതിനിധിയായാണ് ഇയാൾ കെഎസ്‍യു പാനലിൽ മത്സരിച്ചത്.

ഇലക്ഷനിൽ കെഎസ്‍യു ദയനീയമായി പരാജയപ്പെടുകയായിരുന്നു.തെരഞ്ഞെടുപ്പ് സമയത്താണ് ഇയാളെ കഞ്ചാവുമായി പൂവാർ പരണിയം വഴിമുക്ക് ഭാഗത്ത് നിന്നും പൊലീസ് പിടികൂടിയത്.

ഇലക്ഷൻ നടപടികൾ പുരോഗമിക്കവെയാണ് സംഭവം. ഇലക്ഷൻ വിജയത്തിനായി കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ കോളേജിൽ എത്തിച്ച ശേഷമാകാം ഇയാൾ ഇവിടേക്ക് എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !