"യുനെസ്‌കോയുടെ സാഹിത്യ നഗരപദവി" ലഭിച്ച കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; നന്ദി അറിയിച്ചു -കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡല്‍ഹി: യുനെസ്‌കോയുടെ സാഹിത്യ നഗരപദവി ലഭിച്ച കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.


സാഹിത്യകലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തില്‍ ഇടം നേടിയതായി മോദി എക്‌സില്‍ വ്യക്തമാക്കി.

യുനെസ്‌കോയുടെ 'സാഹിത്യ നഗരം' ബഹുമതി ലഭിച്ചതോടെ സാഹിത്യ കലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തില്‍ ഇടം നേടിയിരിക്കുന്നു.

ഊര്‍ജ്വസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്‌നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ.- പ്രധാനമന്ത്രി കുറിച്ചു.

യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്കില്‍ കോഴിക്കോടുള്‍പ്പെടെ 55 നഗരങ്ങളാണ് ചൊവ്വാഴ്ച ഇടംപിടിച്ചത്. സംഗീതനഗരപദവിനേടിയ ഗ്വാളിയോര്‍ മാത്രമാണ് പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടംനേടിയ മറ്റൊരുനഗരം.'കില'യുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള കോഴിക്കോടിന്റെ ശ്രമംതുടങ്ങിയത്.

കഴിഞ്ഞവര്‍ഷം സാഹിത്യനഗരശൃംഖലയിലുള്ള പ്രാഗില്‍നിന്നുള്ള ഗവേഷകവിദ്യാര്‍ഥി കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പിന്നീട് എന്‍.ഐ.ടി., ഐ.ഐ.എം., വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വായനശാലകള്‍, പ്രസാധകര്‍ എന്നിവരെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഒപ്പംചേര്‍ന്നു.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.

നന്ദി അറിയിച്ചു -കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ,

കോഴിക്കോട് യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്നത് അഭിമാനകരമായ നേട്ടമാണ്. കേരള പിറവി ദിനത്തിൽ ഈ വാർത്ത എത്തുമ്പോൾ അത് ഇരട്ടി മധുരം കൂടിയാകുന്നു.
പൈതൃകവും പാരമ്പര്യവും മാനിച്ചുള്ള നഗര വികസന നയങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോട് നന്ദി അറിയിക്കുന്നു.
കോഴിക്കോടിൻ്റെ സാംസ്ക്കാരികപ്പെരുമയ്ക്ക് കിട്ടിയ അംഗീകാരം നമുക്ക് ആഘോഷമാക്കാം. എസ്.കെ പൊറ്റക്കാട് മുതൽ വൈക്കം മുഹമ്മദ് ബഷീറും എം.ടി വാസുദേവൻ നായരും വരെയുള്ള മഹാപ്രതിഭകളുടെ സർഗസൃഷ്ടികൾക്ക് വേദിയായ മണ്ണിന് അഭിനന്ദനങ്ങൾ !
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !