കൊച്ചി: പ്രണയത്തിന്റെ പേരില്‍ പതിന്നാലുകാരിയായ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചും കളനാശിനി കുടിപ്പിച്ചും പിതാവ് കൊല്ലാന്‍ശ്രമിച്ചു. എറണാകുളം ആലങ്ങാടാണ് അതിദാരുണമായ സംഭവം.
മര്‍ദനമേറ്റും കളനാശിനി ഉള്ളില്‍ച്ചെന്നും അവശയായ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ളവിവരം. സംഭവത്തില്‍ 14-കാരിയുടെ പിതാവിനെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.ഒക്ടോബര്‍ 29-നാണ് പെണ്‍കുട്ടിയെ പിതാവ് അതിക്രൂരമായി മര്‍ദിച്ചത്. സഹപാഠിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇക്കാര്യം അടുത്തിടെ വീട്ടിലറിയുകയും പിതാവ് വിലക്കിയിട്ടും പെണ്‍കുട്ടി പ്രണയബന്ധം തുടര്‍ന്നതുമാണ് ആക്രമണത്തിന് കാരണമായത്. കുട്ടിയെ കമ്പിവടി കൊണ്ട് തല്ലിച്ചതച്ച പിതാവ്, ഇതിനുപിന്നാലെയാണ് ബലംപ്രയോഗിച്ച് കളനാശിനിയും കുടിപ്പിച്ചത്.
കളനാശിനി ഉള്ളില്ച്ചെന്നതോടെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളാണ് 14-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമികവിവരം. പെണ്‍കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പരിക്കുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.