കൽപ്പറ്റ : വയനാട്ടിൽ നിർമാണാവശ്യത്തിനായി ചെങ്കല്ലുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
കണ്ണൂർ തോലമ്പ്ര പാലിയോത്തിക്കൽ വീട്ടിൽ ദിലീപ് കുമാർ (53) ആണ് മരിച്ചത്. ഞായറാഴ്ച 11ഓടെയായിരുന്നു അപകടം. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടിലേക്ക് ലോറി തലകീവായി മറിയുകയായിരുന്നു. റോഡിന്റെ അരിക് ഇടിഞ്ഞാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്.നിർമാണ ആവശ്യത്തിനുള്ള ചെങ്കല്ലുമായി വന്നതായിരുന്നു ലോറി. ഡ്രൈവർ സീറ്റിൽനിന്ന് പുറത്തേക്ക് വീണ ദിലീപ്കുമാർ ചെങ്കല്ലുകൾക്കടിയിൽപെടുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് 2 പേർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.