ഉത്തരകാശി: ഉത്തരാഖണ്ഡിലെ യമുനേത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽപ്പെട്ടവർ സുരക്ഷിതർ. 40 തൊഴിലാളികളാണ് ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മുഴുവന്‍ പേരും സുരക്ഷിതരാണെന്നും ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കുടുങ്ങിക്കിടക്കുന്നവരെ വാക്കി-ടോക്കി വഴി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർക്ക് പരിക്കേറ്റിട്ടില്ലെന്നും സിൽക്യാര കൺട്രോൾ റൂം അറിയിച്ചു. ടണലിനുള്ളില്‍ ജല വിതരണത്തിനായി സ്ഥാപിച്ച പൈപ്പിലൂടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ പൈപ്പിലൂടെ തന്നെ ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.ബ്രഹ്മഖല്‍ - യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്‌ച രാവിലെയാണ് തകര്‍ന്നത്. ഇനിയും 35 മീറ്റർ ദൂരത്തിൽ അവശിഷ്‌ടങ്ങൾ മാറ്റയാലേ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ സാധിക്കൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.