മഞ്ഞ ചുരിദാറും വെള്ള ഷാളുമാണ് അവർ ധരിച്ചിരുന്നത്. 30–35 വയസ്സു തോന്നുമെന്നും ധനഞ്ജയയും കൂട്ടുകാരും"

കൊല്ലം: ‘മൈതാനത്ത്‌ കുട്ടിയെ ഇരുത്തിയശേഷം ഒപ്പമുണ്ടായിരുന്ന സ്‌ത്രീ ഓടിപ്പോകുന്നതാണ്‌ കണ്ടത്‌, പോയ സ്ത്രീ കുട്ടിയുടെ അമ്മയാകുമെന്നാണ് കരുതിയത്. ഏറെ വൈകിയിട്ടും അവരെ കാണാതായതോടെയാണ്‌ കുട്ടിയുടെ അടുത്തുചെന്നത്‌.

സമൂഹമാധ്യമങ്ങളിലും മറ്റും കഴിഞ്ഞ ദിവസം വൈറൽ ആയ കുട്ടിയല്ലെയെന്ന് സംശയിച്ചു. ഫോണെടുത്ത്‌ ചിത്രം വീണ്ടും നോക്കി ആ കുട്ടിതന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. ‘  കുട്ടിയെ ആദ്യം കണ്ടകൊല്ലം എസ്എൻ കോളജ് വിദ്യാർഥിയായ ധനഞ്ജയയും  കൂട്ടുകാരും പറഞ്ഞു.


ചൊവ്വ പകൽ 1.20ന്‌ ആശ്രാമം മൈതാനത്ത്‌ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ അബിഗേൽ സാറാ റെജിയ ആദ്യം കണ്ടത്‌. കോളജിൽനിന്ന് പരീക്ഷ കഴിഞ്ഞ് കൂട്ടുകാരികളായ ജിൻഷ, ദിവ്യ എന്നിവർക്കൊപ്പം ആശ്രാമത്തുള്ള ജിൻഷയുടെ വീട്ടിലേക്ക്‌ പോകോൻ ആശ്രാമം മൈതാനത്തിറങ്ങി നടന്നു വരികയായിരുന്നു ധനഞ്ജയ. 

ക്ഷീണം കാരണം അവിടെ മരത്തിനു ചുവട്ടിൽ ഇരുന്നു. അപ്പോഴാണ്    മാസ്‌കിട്ട ഒരു സ്ത്രീ കുഞ്ഞിന് അവിടെ ഇരുത്തി എഴുന്നേറ്റ് പോകുന്നത് കണ്ടത്. മഞ്ഞ  ചുരിദാറും വെള്ള ഷാളുമാണ് അവർ ധരിച്ചിരുന്നത്. 30–35 വയസ്സു  തോന്നുമെന്നും അവർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !