സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോലീസില്‍ കീഴടങ്ങി.

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോലീസില്‍ കീഴടങ്ങി.

ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി കൃഷ്‌ണേന്ദു തലയോലപ്പറമ്പ് പോലീസിലാണ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് വനിതാ നേതാവ് കീഴടങ്ങിയത്. ഇവരുടെ ഭര്‍ത്താവും സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവുമായ അനന്തു ഉണ്ണിയും കേസില്‍ പ്രതിയാണ്.

ഉദയംപേരൂര്‍ തെക്കേ പുളിപ്പറമ്പില്‍ പി.എം രാഗേഷിന്റെ ഉടമസ്ഥതയില്‍ തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോള്‍ഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഇൻ ചാര്‍ജും ഗോള്‍ഡ് ഓഫിസറുമായ കൃഷ്ണേന്ദുവും ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ ദേവി പ്രജിത്തും ചേര്‍ന്നു തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !