ഉത്തരകാശി: നവംബര്‍ 12ന് ഉത്തരകാശിയിലെ സില്‍ക്യാരി ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ദൗത്യം വിജയിച്ചു. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് ഇന്ന് പുറത്തെത്തിച്ചത്.
ഓരോ തവണയും അടുത്ത് എത്തുമ്പോള്‍ മഴയും മണ്ണിടിഞ്ഞ് അപകടവും പതിവായിരുന്നു. എങ്കിലും ഇതെല്ലാം അവഗണിച്ച് ഇന്ത്യന്‍ സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട ടീം അവസാനം എല്ലാവരുടെയും ജീവന് രക്ഷിച്ചു.
എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 41 തൊഴിലാളികളാണ് സില്‍ക്യാര ടണലിനുള്ളില്‍ കുടുങ്ങിക്കിടന്നത്.
റാറ്റ് ഹോള്‍ മൈനിംഗ് വിദ്യയുപയോഗിച്ച് തുരന്ന ഭാഗത്തുനിന്നും കുടുങ്ങിക്കിടന്ന തൊഴിലാളികളില്‍ 41പേരെയും പുറത്തെത്തിച്ചു. പുറത്തെത്തിയ 41 പേരെയും കാത്തു കിടന്ന ambulance ല്‍ ആശുപത്രിയിലെത്തിച്ചു. എല്ലാ തൊഴിലാളികള്‍ക്കും വിദഗ്ധ ചികിത്സ നല്‍കുമെന്നും മാനസികമായും ശാരീരികമായും എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിങ് പറഞ്ഞു.17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്.
#WATCH | Uttarkashi tunnel rescue | Ambulances leave from the Silkyara tunnel site as 35 workers among the 41 workers trapped inside the Silkyara tunnel in Uttarakhand since November 12 have been successfully rescued. pic.twitter.com/K5hboVEa0I
— ANI (@ANI) November 28, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.