തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വൻ അപകടം.
മെഡിക്കൽ കോളജ് കേറ്ററിങ് വർക്കേഴ്സ് സൊസൈറ്റിയുടെ കന്റീനും സ്റ്റേഷനറി സ്റ്റോറും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അടുക്കള ഭാഗമാണു നിലം പതിച്ചത്.
റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ ആളപായം ഉണ്ടായില്ല. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം.കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ അടുക്കളയിലെ ചിമ്മിനിയും ബീമും ചേർന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ഇവിടെ നിന്നു കെട്ടിടത്തിന്റെ മധ്യഭാഗം വരെ ചുവരുകൾ വീണ്ടുകീറിയ നിലയിലാണ്.
അടിസ്ഥാനത്തിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കെട്ടിടം ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയാണ്. കന്റീനിൽ നിന്നു ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് ഫയർഫോഴ്സ് ആവശ്യപ്പെട്ടെങ്കിലും സൊസൈറ്റി ഭാരവാഹികൾ തയാറായില്ല.
പിന്നാലെ പൊലീസും എത്തി അപകടാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും ഇവരെ വെല്ലുവിളിച്ച് ഇതേ കെട്ടിടത്തിനുള്ളിൽ ആളുകളെ വിളിച്ചിരുത്തി ഭക്ഷണം വിളമ്പി നൽകി. ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
ഒടുവിൽ അപകടം നടന്ന ഭാഗത്ത് അപായ സൂചനയുടെ ബോർഡ് സ്ഥാപിച്ചു പൊലീസും ഫയർ ഫോഴ്സും മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.