തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ ഇന്ന് മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക.
നവംബര്‍ 20ന് ശേഷം 50,000 രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കും. 23,688 സേവിങ്സ് ബാങ്ക് നിക്ഷേപകരില്‍ 21, 190 പേര്‍ക്കും പൂര്‍ണമായി നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും.
പലിശ അടക്കം 509 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ടെന്നും ബാങ്ക് അറിയിച്ചു. ഇതില്‍ 80 കോടി രൂപ തിരികെ ലഭിച്ചു. ഇതില്‍ 76 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കിയതായും ബാങ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.