നാഗ്പൂര്‍: ചായ ചോദിച്ചിട്ട് കിട്ടാത്തതില്‍ ക്ഷുഭിതനായി ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി ഡോക്ടര്‍.
മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വന്ധീകരണ ശസ്ത്രക്രിയ (വാസക്ടമി)യാണ് ഡോക്ടര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.നാഗ്പൂരിലെ മൗദ ഏരിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ ഉപേക്ഷിച്ച് കടന്നത്. എട്ട് സ്ത്രീകളാണ് വാസക്ടോമിക്ക് വിധേയരായത്.
നാല് സ്ത്രീകളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍ ഭലവി ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടെങ്കിലും അത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓപ്പറേഷൻ തിയേറ്ററില്നിന്ന്ഇറങ്ങിപോകുകയായിരുന്നു. സംഭവം നടക്കുമ്പോള്‍, ശസ്ത്രക്രിയയ്ക്ക് മുൻപ് അനസ്തേഷ്യ നല്കിയതിനാല് മറ്റ് നാല് സ്ത്രീകള്‍ നിദ്രയിലായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവരമറിഞ്ഞയുടൻ, സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടുകയും അശ്രദ്ധയെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ശസ്ത്രക്രിയ പുനഃരാരംഭിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചതായി നാഗ്പൂര്‍ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശര്‍മ്മ പറഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സൗമ്യ ശര്‍മ്മ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.