യൂട്യൂബർ മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കുറ്റം ചുമത്തി ധര്‍മ്മടം പോലീസ് കേസെടുത്തു.
ഷാക്കിറിന്റെ ആദ്യ ഭാര്യ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാക്കിർ സുബ്ഹാനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്.
വിവാഹം കഴിഞ്ഞ് പതിനഞ്ചാമത്തെ വയസിൽ ഗർഭിണിയായെന്നും വയറ്റിന് ചവിട്ടി ഗർഭം അലസിപ്പോയതായും യുവതി വെളിപ്പെടുത്തിയിരുന്നു. തന്റെ ഉമ്മയെ ഷാക്കിർ ഉമ്മയായല്ല കണ്ടതെന്നും തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറ വെച്ച് പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി യുവതിയുടെ വെളിപ്പെടുത്തലിൽ പറയുന്നു.
തന്റെ പേരിൽ വ്യാജ അകൗണ്ടുകളുണ്ടാക്കി ആണുങ്ങളോട് ചാറ്റ് ചെയ്ത് പണം തട്ടിയിരുന്നതായും. ഷാക്കിർ ബ്ലൂ ഫിലിമിന് അഡിക്റ്റ് ആയിരുന്നതായും യുവതി പറയുന്നു. പ്രെഗ്നന്റ് ആയിരുന്ന സമയത്ത് ബീയർ ഗ്ലാസ്സ് വായിലേക്ക് ഒഴിച്ച് കുടിക്കാൻ നിര്ബന്ധിച്ചെന്നുമായിരുന്നു ആദ്യ ഭാര്യയുടെ ആരോപണം.
കടപ്പാട്: റിപ്പോര്‍ട്ടർ ന്യൂസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.