വല്ലാത്തൊരു സിനിമ ആരാണ് നായകന് ആരാണ് വില്ലന്‍ എന്നു തിരിച്ചറിയാന്‍ കഴിയാതെ ആരാധകര്‍ അന്തിച്ചു പോയ സിനിമ.
മലയാളികള്‍ക്കും, സഹപ്രവര്‍ക്കും അയ്യപ്പനും കോശിയും സമ്മാനിച്ച സംവിധായകന് സച്ചി ചികിത്സാപിഴവുമൂലം മരിച്ചപ്പോള്‍ സിനിമയെ സ്നേഹിക്കുന്നവര്‍ക്കും അഭിനയിക്കുന്നവര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അത് വലിയ കണ്ണീരായി..
ആ മരണം ഒരു തുടക്കം മാത്രമായിരുന്നോ എന്നു സംശയിക്കുകയാണ് ആരാധകര്‍.. 2020 ജൂണ്‍ 18 ന് സച്ചി സ്വര്‍ഗ്ഗം പൂകി ആറ് മാസം പൂര്‍ത്തിയാകുന്നവേളയില്‍ മറ്റൊരു മരണവാര്‍ത്തയെത്തി..
അയ്യപ്പനും കോശിയിലും സി ഐ സതീഷ് എന്ന പോലീസ് ഓഫീസറായി വിലസിയ നടന് അനില്‍ നെടുമങ്ങാടിന്റെ മുങ്ങിമരണമാണ് എല്ലാവരെയും തളര്‍ത്തിയത്.
2020 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ ആയിരുന്നു തൊടുപുഴയില്‍ നിന്നദ്ദേഹത്തിന്റെ മരണവര്ത്തയെത്തിയത്..മൂന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷം ആ ചിത്രത്തിലഭിനയിച്ച ഒരു താരം കൂടി മരണത്തിന് കീഴടങ്ങിയിരിക്കുന്നു.
നടന് വിനോദ് തോമസ്.. പാറ പൊട്ടിക്കുന്ന കരിമരുന്നുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ വിനോദിനെ ഒരു മലയാളിയും എളുപ്പത്തില്‍ മറക്കില്ല ഇന്നിതാ അദ്ദേഹവും ഈ മണ്ണിനോട് വിടപറഞ്ഞിരിക്കുന്നു..
അഭിനയത്തെ സ്നേഹിച്ച താരം വിവാഹം പോലും വേണ്ടെന്നു വെച്ചതാണ്.. പക്ഷെ ബാറിന് മുന്നിലെ കാറിലിരുന്ന് അദ്ദേഹം ഈ ലോകത്തിനോട് വിടപറഞ്ഞു.. നമ്മോടൊപ്പം ഇല്ലാതായ മുന്ന് പേര്‍ക്കും അനന്ത കോടി പ്രണാമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.