മാന്നാര്‍: സ്വകാര്യ ബസില്‍നിന്ന് വിദ്യാര്‍ഥിനികള്‍ തെറിച്ചുവീണ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
സ്വകാര്യ ബസ് ഡോര്‍ അടയ്ക്കാതെ സഞ്ചരിച്ചതിന്റെ ഭാഗമായാണ് അപകടമുണ്ടായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. അപകടം ഉണ്ടാക്കിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോറാണ് ബസിനുള്ളത്. ഈ ഡോറിന് സാങ്കേതികമായി യാതൊരു തകരാറുകളും ഇല്ല. ഡ്രൈവറുടെ അനാസ്ഥയാണ് ഡോറടയ്ക്കാതെ വാഹനം ഓടിച്ചതിന് പിന്നിലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.
അപകടത്തിനിടയാക്കിയ വാഹനത്തിലെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന്റെ നടപടികള്‍ ആരംഭിച്ചതായി ജോ.ആര്.ടി.ഒ: ജോയ്.വി പറഞ്ഞു. എം.വി.ഐമാരായ ആര്.പ്രസാദ്, ജിനേഷ്.ബി, എ.എം.വി.ഐമാരായ ശ്യാംകുമാര്‍, വൈശാഖ്.എസ്.പിള്ള എന്നിവരാണ് ബസ് പരിശോധിച്ചത്.
ഡോര്‍ തുറന്നു സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള കര്‍ശന പരിശോധന വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ആര്.ടി.ഒ: സജിപ്രസാദ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.