യുഎസില്‍ മലയാളി നഴ്സിനെ കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം,

ഫ്ളോറിഡ: യു.എസില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവിന് ഫ്ളോറിഡ കൗണ്ടി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസക്കാരായ പിറവം മരങ്ങാട്ടില്‍ ജോയിയുടെയും മേഴ്സിയുടെയും മകള്‍ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു.

ഭര്‍ത്താവ് മുപ്പത്തേഴുകാരനായ ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. പരോളില്ലാത്ത ജീവപര്യന്തമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതി അപ്പീല്‍ നല്‍കാനുള്ള അവകാശം ഉപേക്ഷിക്കുന്നതിനാലാണ് വധശിക്ഷ ഒഴിവാക്കാനുള്ള തീരുമാനമെന്ന് സ്റേററ്റ് അറ്റോര്‍ണി ഓഫീസ് വക്താവ് പോള മക്മഹോണ്‍ പറഞ്ഞു.

2020 ജൂലൈ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. മയാമിയിലെ കോറല്‍ സ്പ്രിങ്സിലുള്ള ബ്രോവഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായിരുന്ന മെറിനെ ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ പതിനേഴു തവണ കുത്തുകയും, അതിനു ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് മെറിനും ഫിലിപ്പും വെവ്വേറെയാണു താമസിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !